തിരുവനന്തപുരം: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍മന്ത്രി കെടി ജലീലിനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വീണ്ടും രംഗത്ത്. പാകിസ്താന്റെ ഭാഷയില്‍ സംസാരിച്ച ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ലെന്നും അദ്ദേഹം പാകിസ്താനിലേക്ക് പോകണമെന്നും സുരേന്ദ്രന് പറഞ്ഞു.
ഇന്ത്യയുടെ കശ്മീര്‍ നയത്തിനെതിരായി സംസാരിച്ച ജലീല്‍ ഇനി ന്യായീകരണ പ്രസംഗം നടത്തിയതുകൊണ്ട് കാര്യമില്ലെന്നു സുരേന്ദ്രന് കുറ്റപ്പെടുത്തി. ഇന്ത്യയുടെ അതിര്‍ത്തി അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച ജലീല്‍ രാജ്യദ്രോഹക്കുറ്റമാണ് ചെയ്തത്.
ജലീലിന്റെ സ്ഥാനം ഇന്ത്യയിലല്ല, പാകിസ്താനിലാണ്. എത്രയും വേഗം അദ്ദേഹം പാകിസ്താനില്‍ പോകുന്നതാണ് നല്ലത്. ഇന്ത്യയുടെ പരമാധികാരത്തെയും അതിര്‍ത്തിയേയും അംഗീകരിക്കാത്ത ഒരാള്‍ എങ്ങനെ ഇന്ത്യക്കാരനാകുമെന്നും സുരേന്ദ്രന് ചോദിച്ചു.