ന്യൂഡല്‍ഹി: നിര്‍ദിഷ്ട “ഹിന്ദു രാഷ്ട്ര’ത്തില്‍ മുസ്ലിംകള്ക്കും ക്രിസ്ത്യാനികള്‍ക്കും വോട്ടവകാശം ഉണ്ടാകില്ലെന്നു “കരട് ഭരണഘടന’.
കാശിയില്‍ (വരാണാസി) സ്ഥാപിക്കുന്ന പുതിയ പാര്‍ലമെന്റിന് മതങ്ങളുടെ പാര്‍ലമെന്റ് (പാര്‍ലമെന്റ് ഓഫ് റിലിജിയന്‍സ്) എന്നാകും പേര്. മൊത്തം 543 പേരാകും പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെടുക. 16 വയസു മുതലുള്ള എല്ലാ ഹിന്ദു പൗരന്മാര്ക്കും വോട്ടവകാശമുണ്ടാകും. 25 വയസു തികയുന്ന ഏതൊരു ഹിന്ദുവിനും പാര്‍ലമെന്റിലേക്കു മല്‍സരിക്കാം. എല്ലാ പൗരന്മാര്ക്കും നിര്‍ബന്ധിത സൈനിക പരിശീലനത്തിനും നിര്‍ദേശമുണ്ട്.
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് അടുത്ത വര്‍ഷം നടക്കുന്ന മഹാമേളയുടെ ഭാഗമായുള്ള ധര്‍മ സന്‍സദില്‍ (ധര്‍മ പാര്‍ലമെന്റ്) ഇതുവരെ തയാറാക്കിയ 32 പേജുള്ള “ഭരണഘടന’യുടെ കരട് അവതരിപ്പിക്കും. ഹിന്ദു രാഷ്ട്രം എന്ന ലക്ഷ്യം നേടിയാല്‍ മുസ്ലിം, ക്രിസ്ത്യന്‍ അടക്കമുള്ള ഹൈന്ദവ ഇതര മതസ്ഥര്‍ക്ക് വോട്ടവകാശം ഉണ്ടാകില്ലെന്ന് വരാണാസി ആസ്ഥാനമായുള്ള ശങ്കരാചാര്യ പരിഷത്ത് പ്രസിഡന്റ് സ്വാമി ആനന്ദ് സ്വരൂപ് വിശദീകരിച്ചു. അവസാന ഭരണഘടന 750 പേജുള്ളതായിരിക്കും.
ഹൈന്ദവ മത പണ്ഡിതരുമായി വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം കരടു ഭരണഘടനയുടെ പകുതിയോളമാകും (മുന്നൂറോളം പേജ്) അടുത്ത വര്‍ഷത്തെ മഹാസമ്മേളനത്തില്‍ അവതരിപ്പിക്കുക. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രയാഗ്രാജില് ചേര്‍ന്ന മഹാസമ്മേളനത്തിലാണ് ഷംഭവി പീതാദീശ്വറിന്റെ നേതൃത്വത്തില്‍ 30 അംഗങ്ങളെ ഭരണഘടനയുടെ കരട് ഉണ്ടാക്കാന്‍ ചുമതലപ്പെടുത്തിയതെന്