NEWS

5000 രൂപയ്ക്ക് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി; യോഗ്യത എട്ടാം ക്ലാസ്

ധിക ചെലവില്ലാതെ മാസ വരുമാനം നേടി തരുന്ന ഒന്നാണ് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്‌കീം.രണ്ട് തരത്തില്‍ പോസ്റ്റല്‍ ഫ്രാഞ്ചൈസിയെടുക്കാം. ഫ്രാഞ്ചൈസി ഔട്ട്‌ലേറ്റും ഫ്രാഞ്ചൈസി പോസ്റ്റല്‍ ഏജന്റും.

പോസ്റ്റല്‍ സൗകര്യങ്ങളില്ലാത്തയിടങ്ങളിലാണ് പോസ്റ്റല്‍ ഫ്രാഞ്ചൈസി സ്‌കീം ആരംഭിക്കുക. പോസ്റ്റല്‍ ഏജന്റ് സൗകര്യം നഗരങ്ങളിലും ഗ്രാമങ്ങളിലും പോസ്റ്റല്‍ സേവനങ്ങളെത്തിക്കുക എന്നതാണ്.

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി പദ്ധതിയില്‍ ചേരുന്നതിന് വലിയ യോ​ഗ്യതകള്‍ ആവശ്യമില്ല.18 വയസ് പൂര്‍ത്തിയായ ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഫ്രാഞ്ചൈസി ഔട്ട്ലേറ്റിന് വിദ്യാഭ്യാസ യോ​ഗത എട്ടാം ക്ലാസാണ്.കമ്ബ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് ഫ്രാഞ്ചൈസി അപേക്ഷകളില്‍ മുന്‍​ഗണന ലഭിക്കും. പോസ്റ്റല്‍ ഏജന്റിന് വിദ്യാഭ്യാസ യോ​ഗ്യത നിര്‍ബന്ധമില്ല. തപാല്‍ വകുപ്പ് ജീവനക്കാര്‍ക്കോ അഴരുടെ കുടുംബാം​ഗങ്ങള്‍ക്കോ ഏജന്‍സി, ഫ്രാഞ്ചൈസി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കില്ല.

Signature-ad

ഇന്ത്യ പോസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിക്കുള്ള അപേക്ഷ ഫോം ലഭിക്കും. ഇത് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം പോസ്റ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് പദ്ധതിയുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും മനസിലാക്കണം. അപേക്ഷ അം​ഗീകരിച്ചു കഴിഞ്ഞാല്‍ ഫ്രാഞ്ചൈസി ഔട്ടലേറ്റ് ആരംഭിക്കുന്നവര്‍ക്ക് തപാല്‍ വകുപ്പുമായി ധാരണ പത്രം ഒപ്പിടണം. ഏജന്റിന് ഇതിന്റെ ആവശ്യമില്ല.

തപാല്‍ ഏജന്റിനും ഔട്ട്ലെറ്റ് ഫ്രാഞ്ചൈസി ഔട്ട്ലേറ്റിനും വ്യത്യസ്ത ചെലവുകളാണ് വരുന്നത്. രു പോസ്റ്റ് ഓഫീസ് ഔട്ട്‌ലെറ്റ് തുറക്കണമെങ്കില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് 5,000 രൂപ നിക്ഷേപിക്കണം. വരുമാനം അനുസരിച്ച്‌ സെക്യൂരിറ്റി ഡെപ്പോസിറ്റി ഉയരും. കുറഞ്ഞത് 200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിട സ്ഥലം ആവശ്യമാണ്. എന്നാല്‍ ഏജന്റിന് സെക്യൂരിറ്റി നിക്ഷേപം ആവശ്യമില്ല.

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി ഔട്ട്ലേറ്റുകളില്‍ നിന്ന് വരുമാനം ലഭിക്കുന്നത് കമ്മീഷന്‍ മുഖാന്തരമാണ്. വിവിധ സേവനങ്ങള്‍ക്ക് ഫ്രാഞ്ചൈസികള്‍ക്ക് ലഭിക്കുന്ന കമ്മീഷന്‍ നോക്കാം.

രജിസ്‌ട്രേഡ് – 3 രൂപയാണ്
സ്പീഡ് പോസ്റ്റ്0 5 രൂപ
മണി ഓര്‍ഡര്‍ (100 രൂപയ്ക്കും 200 രൂപയ്ക്കും ഇടയില്‍)- 3.50 രൂപ
200 രൂപയ്ക്ക് മുകളിലുള്ള മണിയോഡര്‍- 5 രൂപ

 

 

മാസത്തില്‍ 1000 സ്പീഡ് പോസ്റ്റും രജിസ്‌ട്രേഡും നേടിയാല്‍ 20 ശതമാനം അധിക കമ്മിഷന്‍ ലഭിക്കും. പോസ്റ്റല്‍ സ്റ്റാബ് മറ്റു സാധനങ്ങള്‍ എന്നിവയ്ക്ക് വില്പനയുടെ 5 ശതമാനം കമ്മീഷന്‍ ലഭിക്കും.

Back to top button
error: