NEWS
24 മണിക്കൂറുകള്‍ക്കിടെ 63,371 കോവിഡ് കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 24 മണിക്കൂറുകള്‍ക്കിടയില്‍ 63,371 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 8,04,528 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്.
64,53,780 പേര് ഇന്നലെ രോഗമുക്തി നേടിയെന്നത് ആശ്വാസകരമാണ്. 895 പേര് മരണപ്പെട്ടതോടെ രാജ്യത്ത് രോഗം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,12,161 ആയി ഉയര്‍ന്നു.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗമുക്തി നിരക്കിലും മഹാരാഷ്ട്രയാണ് ഒന്നാമത്. മഹാരാഷ്ട്രയില്‍ പുതിയ 336 മരണങ്ങളും 10,226 പുതിയ കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളം മൂന്നാമതാണ്.