NEWSWorld

ബഹ്റൈനിൽ സ്വിമ്മിങ് പൂളിൽ പയ്യോളി സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു

മനാമ: കോഴി​ക്കോട്​ സ്വദേശി ബഹ്റൈനിൽ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പയ്യോളി മൂന്നുകുണ്ടൻചാലിൽ സിദ്ധാർഥ്​ (27) ആണ് മരിച്ചത്. സല്ലാഖിയിലുളള സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെയാണ് അപകടം. സുഹൃത്തുക്കൾക്കൊപ്പമാണ് സിദ്ധാർഥ്​ കുളിക്കാനെത്തിയത്. അപകടത്തിൽപ്പെട്ട സിദ്ധാർഥിനെ ഉടനെ അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബഹ്റൈനിൽ ഡെലിവറിമാനായി ജോലി ചെയ്തുവരികയായിരുന്നു സിദ്ധാർഥ്. കഴിഞ്ഞ മാസം ഒന്നിനാണ് ഇയാൾ നാട്ടിൽ നിന്നും തിരിച്ചെത്തിയത്. സൽമാനിയ മെഡിക്കൽ കോംപ്ലക്സ്​ ​മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

Back to top button
error: