പത്തനാപുരം :കൂടലിൽ ഭാര്യ വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍.
പത്തനാപുരം മാങ്കോട് ശ്രീനിലയത്തില്‍ അജീഷ് കൃഷ്ണ(40)യെയാണ് ഭാര്യ വിനീത(34)യുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
ജൂലൈ 30 ന് രാവിലെ പത്തരയോടെയാണ് വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ വിനീത തൂങ്ങി മരിച്ചത്. ശരീരത്തില്‍ ആത്മഹത്യാക്കുറിപ്പ് ഒളിപ്പിച്ചാണ് യുവതി ജീവനൊടുക്കിയത്.തൂങ്ങി നിന്ന വിനീതയെ അഴിച്ചിറക്കിയപ്പോള്‍ ആത്മഹത്യാക്കുറിപ്പ് ലഭിച്ച ഭര്‍ത്താവ് അജീഷ് അതൊളിപ്പിച്ചു വച്ചു. ഇതു കാരണം വെറും ആത്മഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്.
എന്നാൽ മരിക്കുന്നതിന് മുൻപ് കൂട്ടുകാരിക്ക് വിനീത വോയ്സ് ക്ലിപ് അയച്ചിരുന്നു.കൂട്ടുകാരി ഇത് കൂടൽ എസ്ഐയ്ക്ക് കൈമാറിയതോടെയാണ് അറസ്റ്റ്.
അജീഷിന് കഞ്ചാവ് ഉപയോഗം,പണം വെച്ച് ചീട്ടുകളി എന്നിവയുണ്ടായിരുന്നു.ഇതിന് പുറമേ ഭര്‍ത്താവിന്റെ ഫോണില്‍ നിന്ന് പരസ്ത്രീ ബന്ധത്തിനുള്ള തെളിവുകള്‍ കൂടി കിട്ടിയതോടെയാണ് വിനീത ജീവനൊടുക്കിയത്.