
മല്ലപ്പള്ളി: കുടുംബാംഗങ്ങള്‍ ചോറൂണ്‍ ചടങ്ങിനു പോയ തക്കം നോക്കി വീട്ടില്‍ മോഷണം. പെരുമ്പെട്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എഴുമറ്റൂര്‍ വാളക്കുഴി കാരമലയില്‍താമസിക്കുന്ന മുപ്പത്തേഴുകാരന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ മുന്‍വാതില്‍ പൂട്ട് ഇല്ലാത്തതിനാല്‍ ചാരിയിട്ട ശേഷമാണ് കുടുംബം ആറന്മുള ക്ഷേത്രത്തില്‍ ചോറൂണ്‍ ചടങ്ങിന് പോയത്. ഉച്ചയ്ക്ക് വീട്ടില്‍ തിരിച്ച് എത്തിയപ്പോഴാണ് അലമാരിയില്‍ വച്ചിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടത് അറിയുന്നത്.
നാലു പവന്റെ സ്വര്‍ണമാണ് കാണാതായത്. അലമാരി കുത്തി തുറന്നാണ് സ്വര്‍ണം മോഷ്ടിച്ചിരിക്കുന്നത്. വീടിന്റെ മുന്‍വാതിലിന് ലോക്കില്ലായെന്ന് അറിയാവുന്നവരാരെങ്കിലുമാകാം സ്വര്‍ണമെടുത്തതെന്ന് വീട്ടുകാര്‍ സംശയിക്കുന്നു.






