NEWSWorld

ഹൈവേകളിൽ ടോൾ ഏർപ്പെടുത്തുമെന്ന വാർത്ത നിഷേധിച്ച് സൗദി ഗതാഗത മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലെ ഹൈവേകളിൽ അടുത്ത വർഷം ടോള്‍ ഏര്‍പ്പെടുത്തുമെന്ന നിലയിൽ വന്ന മാധ്യമ വാർത്തകളും സാമൂഹിക മാധ്യമങ്ങളിലെ പ്രചരണങ്ങളും നിഷേധിച്ച് സൗദി ഗതാഗത മന്ത്രാലയം. രാജ്യത്ത് ഒരു റോഡിലും അത്തരത്തിൽ ഒരു ഫീസും ടോളും ഏർപ്പെടുത്താൻ യാതൊരു ആലോചനയുമില്ലെന്നും അത് സംബന്ധിച്ച് പ്രചരിച്ച വാർത്തകൾ അസത്യമാണെന്നും ഗതാഗത മന്ത്രാലയ വക്താവ് വ്യക്തമാക്കി.

സൗദി പൊതു ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്നു പറഞ്ഞാണ്, സൗദി അറേബ്യയില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത ചില മാധ്യമങ്ങൾ വ്യാഴാഴ്ച രാത്രി മുതൽ പ്രചരിപ്പിക്കാൻ തുടങ്ങിയത്. പ്രധാന ഹൈവേകളിലാവും ടോള്‍ ഏര്‍പ്പെടുത്തുകയെന്നും റോഡ് നിർമാണത്തിലും ടോൾ പിരിവലും സ്വകാര്യമേഖലയുടെ പങ്കാളിത്തം കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നതെന്നും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Signature-ad

സാമൂഹിക മാധ്യമങ്ങളിലും ഇത് സംബന്ധിച്ചുള്ള പ്രചരണങ്ങള്‍ സജീവമായി. എന്നാല്‍ യഥാർഥ ഉറവിടങ്ങളില്‍ നിന്നുള്ള വാർത്തകൾ മാത്രമേ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും പാടുള്ളൂ എന്ന് സൗദി ഗതഗാത മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നൽകി.

Back to top button
error: