TechTRENDING

എസ്.ബി.ഐ. സെര്‍വര്‍ തകരാറിലായി; യു.പി.ഐ. പണമിടപാടുകള്‍ മുടങ്ങി

ഡല്‍ഹി: സ്‌റ്റേ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍നിന്ന് യു.പി.ഐ. ആപ്പുകള്‍ വഴി ഇടപാട് നടത്താനാവാതെ ഉപഭോക്താക്കള്‍. ബാങ്കിന്റെ സെര്‍വര്‍ തകരാറിലാണെന്ന അറിയിപ്പാണ് ആപ്പുകള്‍ കാണിക്കുന്നത്. ഡൗണ്‍ ഡിറ്റക്റ്റര്‍ വെബ്സൈറ്റിലെ വിവരം അനുസരിച്ച് ഇന്നലെ രാവിലെ അഞ്ച് മണി മുതല്‍ ആളുകള്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെ നിരവധിയാളുകള്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യയിലുടനീളം പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്നാണ് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്സൈറ്റിലെ മാപ്പ് വ്യക്തമാക്കുന്നത്. ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്ന് എസ്.ബി.ഐ. ഇടപാടുകള്‍ നടത്താനാവുന്നില്ലെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. അതേസമയം, മറ്റ് ബാങ്കുകളുടെ അക്കൗണ്ടുകളില്‍നിന്ന് ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ പോലുള്ള ആപ്പുകള്‍ മുഖാന്തരം പണമയക്കാന്‍ സാധിക്കുന്നുണ്ട്. നിരവധി ഉപഭോക്താക്കള്‍ ട്വിറ്ററില്‍ എസ്.ബി.ഐ. സെര്‍വര്‍ ഡൗണ്‍ ആണെന്ന് അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Back to top button
error: