കൊട്ടാരക്കര :ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ചനിലയില്‍. കൊട്ടാരക്കരയില്‍ പവിത്രേശ്വരം വഞ്ചിമുക്ക് രഘു മന്ദിരത്തില്‍ ഷീനയാണ് തൂങ്ങിമരിച്ചത്.
യുവതിയെ ഭര്‍ത്താവിന്റെ സഹോദരി മര്‍ദ്ദിച്ചതായിട്ടാണ് യുവതിയുടെ കുടുംബം പറയുന്നത്.
ഷീനയുടെ ഭര്‍ത്താവ് രാജേഷ് വിദേശത്താണ്.രാജേഷിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കും, സഹോദരി ഭര്‍ത്താവിനും ഒപ്പമാണ് ഷീന താമസിച്ചിരുന്നത്. മുമ്ബും ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് ഭര്‍തൃസഹോദരി ഷീനയെ മര്‍ദ്ദിച്ചിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കുട്ടികളെ സ്കൂളില്‍ അയച്ച ശേഷം വീടിന്റെ മുകളിലെ നിലയിലേക്ക് പോയ ഷീന ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.കുടുംബത്തിന്റെ പരാതിയില്‍ പുത്തൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.