NEWS

തന്റെ അവിഹിതബന്ധം കണ്ട മകന്റെ ജനനേന്ദ്രിയത്തില്‍ അമ്മ പച്ചമുളക് അരച്ച്‌ തേച്ചു

കോതമംഗലം: അമ്മയുടെ അവിഹിതം ബന്ധം കണ്ടതിന്റെ പേരില്‍ അമ്മയും കാമുകനും ചേർന്ന് മകന്റെ ജനനേന്ദ്രിയത്തിൽ പച്ചമുളക് അരച്ച്‌ തേച്ചതായി പരാതി.
കോതമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനായ യുവാവാണ് പരാതിക്കാരന്‍.ഇതിന്റെ പേരിൽ മാതാവ് തന്നെ പീഡനകേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും യുവാവ് പറയുന്നു.
 അമ്മയുടെ പരാതിയിൽ എസ് ഐയുടെ നേതൃത്വത്തില്‍ വീട്ടിലെത്തിയ പൊലീസ് സംഘം തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും നിര്‍മ്മാണ തൊഴിലാളിയായ യുവാവ് പരാതിയില്‍ പറയുന്നു.തുടർന്ന് യുവാവ് ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ്.
പരാതിയില്‍ അന്വേഷണം നടത്തി ഉടന്‍ നടപടി സ്വീകരിക്കാന്‍ എറണാകുളം റൂറല്‍ ജില്ല പൊലീസ് മേധാവിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി.

Back to top button
error: