NEWS

റോഡ് അടയാള ബോര്‍ഡിലെ നാല് കുത്തുകള്‍ എന്തിനാണ്?

റോഡിലെ അടയാളങ്ങളും അവയുടെ അര്‍ത്ഥങ്ങളുമെല്ലാം നമുക്ക് ഒട്ടുമിക്ക പേർക്കും കാണാപാഠമാണ്.
ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള മുന്നോടിയായി ലേണേഴ്സ് എടുക്കാന്‍ സമയത്ത് റോഡിലെ അടയാളങ്ങളും അവയുടെ അര്‍ത്ഥങ്ങളുമെല്ലാം ഓരോ ഡ്രൈവറും മനസ്സിലാക്കേണ്ടതുമുണ്ട്.

എന്നാല്‍ ഇതൊന്നും അറിയാത്തവരും നമ്മുടെ നിരത്തുകളിൽ ഇന്ന് വാഹനവുമായി ഇറങ്ങുന്നുണ്ട്.ഇത്തരത്തില്‍ ബംഗളൂരുവിലെ ഒരു സൈന്‍ ബോര്‍ഡില്‍ വെളുത്ത പ്രതലത്തില്‍ നാല് കറുത്ത കുത്തുകള്‍ കണ്ടയാള്‍ക്കുണ്ടായ കൗതുകമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

റോഡ് അടയാള ബോര്‍ഡിലെ നാല് കുത്തുകള്‍ എന്തിനെന്ന് മനസിലാവാതെ ഒരു ട്വിറ്റര്‍ ഉപയോക്താവ് അതിന്റെ ചിത്രമെടുത്ത് പൊലീസ് ട്വിറ്റര്‍ ഹാന്‍ഡില്‍ ടാഗ് ചെയ്യുകയായിരുന്നു.ബംഗളൂരു ട്രാഫിക് പൊലീസ് ഈ അടയാളത്തിന്റെ അര്‍ത്ഥം വിശദീകരിക്കുകയും ചെയ്തു.

Signature-ad

വെളുത്ത പശ്ചാത്തലത്തില്‍ നാല് കറുത്ത കുത്തുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് അന്ധനായ ഒരാള്‍ റോഡിലുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ്.അന്ധര്‍ക്കായി നടത്തുന്ന സ്‌കൂളുകളോ, സ്ഥാപനങ്ങളോ ഇതിന് സമീപത്തായി ഉണ്ടാവാം.ഈ സ്ഥലത്തു കൂടി വാഹനത്തില്‍ പോകുമ്ബോള്‍ വേഗം കുറച്ചും, എപ്പോള്‍ വേണമെങ്കിലും ബ്രേക്ക് ഉപയോഗിക്കേണ്ടി വരാം എന്ന മുന്‍ധാരണയിലും വേണം വാഹനം ഓടിക്കുവാന്‍ എന്നാണ് ബംഗളൂരു ട്രാഫിക് പോലീസ് ഇതിന് വിശദീകരണം നൽകിയത്.

 

 

നമുക്ക് ചുറ്റിലുമുള്ള പലര്‍ക്കും ഈ ട്രാഫിക് ചിഹ്നത്തിന് പിന്നിലെ അര്‍ത്ഥം അറിയില്ല എന്നതായിരുന്നു വസ്തുത.ബംഗളൂരു ട്രാഫിക് പോലീസിന് ലഭിച്ച കമന്റുകളിൽ നിന്നും അതാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.എന്തായാലും നിറഞ്ഞ കൈയ്യടിയാണ് ബംഗളൂരു ട്രാഫിക് പോലീസിന് ലഭിച്ചിരിക്കുന്നത്.

Back to top button
error: