മനാമ:നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു. കൊല്ലം ചിതറ കിഴക്കുംഭാഗം ദാറുസ്സലാം വീട്ടില്‍ മുഹമ്മദ് കുഞ്ഞിന്റെയും പരേതയായ ഫാത്തിമ ബീവിയുടെയും മകന് മുഹമ്മദ് ഹുസൈന് (53) ആണ് മരിച്ചത്.
നാട്ടില്‍ പോകുന്നതിന്റെ ഭാഗമായി ബഹ്റൈനിലുള്ള സഹോദരന്റെ വീട്ടില്‍ എത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കിങ് ഹമദ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
32 വര്‍ഷമായി പ്രവാസിയായിരുന്ന മുഹമ്മദ് ഹുസൈൻ കഴിഞ്ഞ 11 വര്‍ഷമായി നാഷണല്‍ ഗാര്‍ഡില്‍ ജോലി ചെയ്തുവരികയായിരുന്നു. ബഹ്റൈനിലെ അല്‍ ഹിദായ മലയാളം കൂട്ടായ്മയുടെ മുഹറഖ് യൂണിറ്റ് പ്രവര്‍ത്തകനായിരുന്നു.
ഭാര്യ – ഹലീമ. മക്കള്‍ – ഫവാസ് ഹുസൈന് (ബഹ്റൈന്‍), ഫൈസല്‍ ഹുസൈന് (ദുബൈ), ഫാത്തിമ ഹുസൈന്, നാജിയ ഹുസൈന്.