തൊടുപുഴ : ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ തൊടുപുഴ കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്കൂളിലെ ഹെൽത്ത് നഴ്സ് കെ ജി സന്ധ്യക്ക്.
ഫോണിൽ പറഞ്ഞു വച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം.മുപ്പിൽക്കടവ് വെട്ടിക്കാട് ലക്കി സെന്റർ ഉടമ സാജൻ തോമസ് വീട്ടിലെത്തി ടിക്കറ്റ് കൈമാറുമ്പോഴാണ് സന്ധ്യ വിവരം അറിയുന്നത്.അവസാന നാലക്കം (1059)) കണക്ക് കൂട്ടിയാണ് സന്ധ്യ നമ്പർ വിളിച്ചു പറഞ്ഞത്.കോട്ടയം മാന്നാനം സ്വദേശിനിയായ സന്ധ്യ സാജൻ തോമസിന്റെ കടയിൽ നിന്നും സ്ഥിരം ടിക്കറ്റ് എടുക്കുന്ന ആളാണ്.SD211059 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം.