പാലക്കാട്: ഈറോഡ് ജങ്ഷന്-പാലക്കാട് ടൗണ്‍-ഈറോഡ് ജങ്ഷന് അണ് റിസര്‍വ്ഡ് സ്പെഷല്‍ എക്സ്പ്രസ് ജൂലൈ 29ന് പുനരാരംഭിക്കും.
പാലക്കാട് ടൗണ്‍ സ്റ്റേഷനില്‍നിന്ന് ഉച്ചക്ക് 2.40ന് പുറപ്പെടുന്ന ട്രെയിന്‍ (06818) രാത്രി 7.10ന് ഈറോഡിലെത്തും.30ന് ഈറോഡ് ജങ്ഷനില്‍ നിന്ന് രാവിലെ 7.15നാണ് (ട്രെയിന്‍ നമ്ബര്‍ 06819) തിരിച്ചുള്ള യാത്ര. 11.45ന് ഈ ട്രെയിന്‍ പാലക്കാട് ടൗണിലെത്തും.
വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വിസ്. മെമു ട്രെയിനാണ് സ്പെഷല്‍ എക്സ്പ്രസായി സര്‍വിസ് നടത്തുക.