സേലം :തമിഴ്നാട് ധര്‍മപുരിയിലെ മലയാളികളുടെ കൊലപാതകത്തില്‍ രണ്ട് പേര് അറസ്റ്റില്‍. സേലം സ്വദേശി ലക്ഷ്മണ്, അണ്ണാശാലൈ സ്വദേശി പ്രഭാകരന് എന്നിവരാണ് പിടിയിലായത്.
കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശി നെബിന്‍, എറണാകുളം സ്വദേശി ശിവകുമാര്‍ എന്നിവര്‍ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്.പ്രതികള്‍ രണ്ട് പേരും പിടിയിലായത് അറിഞ്ഞാണ് മറ്റ് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്. ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.