കൊച്ചി : വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്ന് ഹൈക്കോടതി.കുട്ടികളില്‍ ഗര്‍ഭധാരണം വര്‍ധിച്ചു വരുന്നതിലുള്ള ആശങ്കയും കോടതി പ്രകടിപ്പിച്ചു.
സമൂഹമാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തിന് കുട്ടികള്‍ക്ക് ബോധവത്ക്കരണം നല്‍കണമെന്നും ഇന്റര്‍നെറ്റില്‍ നിന്ന് സുലഭമായി ലഭിക്കുന്ന നീലചിത്രങ്ങള്‍ കൗമാരക്കാരെ വഴിതെറ്റിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ഇത്തരം ദൃശ്യങ്ങള്‍ കുട്ടികളില്‍ തെറ്റായ ചിന്താഗതികൾ സൃഷ്ടിക്കുന്നു.കുട്ടികൾക്കെതി രെയുള്ള പീഡനത്തിൽ അടുത്ത ബന്ധുക്കളാണ് പല കേസുകളിലും പ്രതിസ്ഥാനത്ത് വരുന്നത്.
ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവിലാണ് ഈ പരാമര്‍ശങ്ങള്‍.