മംഗളൂരു:മുസ്ലീം പേരിൽ സാമൂഹമാധ്യമങ്ങളിലുടെ ഹിന്ദു ദൈവങ്ങളെ അവഹേളിച്ച ഹിന്ദു യുവാവ് അറസ്റ്റിലായതോടെ കര്‍ണാടകത്തില്‍ വര്‍ഗീയ സംഘർഷമുണ്ടാക്കാനുള്ള സംഘപരിവാർ നീക്കം പൊളിഞ്ഞു.
കൊടവ സമുദായത്തിൽപ്പെട്ടവർ ആരാധിക്കുന്ന കാവേരി ദേവിയേയും സമുദായത്തില്‍പെട്ട സ്ത്രീകളെയും അധിക്ഷേപിച്ചായിരുന്നു പോസ്റ്റ്. കർണാടക കുടക് ജില്ലയിലെ വിരാജ്പേട്ടയിലുള്ള ബിജെപി പ്രാദേശിക നേതാവ് പൊന്നപ്പയുടെ മകൻ ദിവിൻ ദേവയ്യയാണ് സംഭവത്തിൽ അറസ്റ്റിലായത്.
മുംബൈ പൊലീസിന്റെ സഹായത്തോടെയാണ് ലോക്കൽ പൊലീസ് ഇയാളെ കണ്ടെത്തിയത്.ഈ പോസ്റ്റിന്റെ പേരിൽ വിവധയിടങ്ങളിൽ സംഘർഷമുണ്ടാക്കാൻ സംഘപരിവാറുകാർ ശ്രമിച്ചിരുന്നു. ബന്ദും പ്രഖ്യാപിച്ചു. അറസ്റ്റുണ്ടായതോടെ വിശ്വഹിന്ദു പരിഷത് ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ച ബന്ദിൽനിന്ന് പിന്മാറിയിട്ടുണ്ട്.