IndiaNEWS

മെട്രോയില്‍ ഇന്‍സ്റ്റഗ്രാം റീല്‍സിനായി നൃത്തം ചെയ്ത യുവതിക്കെതിരെ കേസ് കൊടുത്ത് അധികൃതര്‍

ഹൈദ്രബാദ് നഗരത്തിലെ മെട്രോയില്‍ ഇന്‍സ്റ്റഗ്രാം റീല്‍സിനായി നൃത്തം ചെയ്ത യുവതിക്കെതിരെ കേസ് കൊടുത്ത് അധികൃതര്‍. തമിഴ് ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം ഹൈദരാബാദ് മെട്രോ റെയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. യുവതിക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

വീഡിയോയില്‍ കാണുന്ന മറ്റ് യാത്രക്കാര്‍ യുവതിയുടെ പ്രവര്‍ത്തി ഇഷ്ടപ്പെടുന്നതായി തോന്നുന്നില്ലെന്ന് നിരവധി പേര്‍ പ്രതികരിച്ചു. മറ്റ് യാത്രക്കാര്‍ക്ക് ശല്യമാകുകയാണ് ചെയ്തതെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നു. ഇതൊക്കെ പൊതുഗതാഗത സംവിധാനങ്ങളില്‍ അനുവദനീയമാണോ എന്നും ചിലര്‍ ചോദ്യം ചെയ്തു. മെട്രോ സ്‌റ്റേഷനുകള്‍ വിനോദ കേന്ദ്രങ്ങളായും നൃത്തവേദികളായും മാറ്റിയോ എന്ന് ഹൈദരാബാദ് മെട്രോ റെയിലിനെ ടാഗ് ചെയ്തുകൊണ്ട് ഒരാള്‍ ചോദിച്ചു

Signature-ad

 

Back to top button
error: