NEWS

യുവതിയുടെ മരണം; ഭർത്താവിനും സഹോദരിക്കുമെതിരെ കേസ്

എരുമേലി: ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃ സഹോദരിക്കുമെതിരെ കേസ്‌. ഏപ്രില്‍ 19 ന്‌ കനകപ്പലം മലയില്‍പീടികയില്‍ ശശികുട്ടന്റെ മകള്‍ ശില്‍പ്പ (23)യാണു കോഴിക്കോട്‌ കുന്നംമംഗലം കൊളായിത്താഴത്തുള്ള ഭര്‍ത്താവിന്റെ വീട്ടിനുള്ളിലെ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്‌.
രണ്ട്‌ വര്‍ഷം മുന്‍പാണ്‌ ശില്‍പ്പയുടെയും വിപിന്‍ദാസിന്റെയും വിവാഹം നടന്നത്‌. ഇവര്‍ക്ക്‌ ഒരു വയസുള്ള ആണ്‍കുട്ടിയുണ്ട്‌. ഏപ്രില്‍ 16 ന്‌ ദമ്ബതികള്‍ തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി.ഇതോടെ ശിൽപ്പയുടെ വീട്ടുകാർ കുന്ദമംഗലം പോലീസ്‌ സ്‌റ്റേഷനില്‍ പരാതിയും നല്‍കി.പിന്നീട്‌ സ്റ്റേഷനിൽ ഒത്തുതീർപ്പായി വീട്ടുകാർ മുടങ്ങിയതിന് പിന്നാലെ ശിൽപ്പയുടെ മരണ വിവരമാണ്‌ അറിയുന്നത്.
 ആശുപത്രിയിലോ സംസ്‌കാര ചടങ്ങിലോ ശില്‍പ്പയുടെ ഭര്‍ത്താവോ, ഭര്‍ത്താവിന്റെ ബന്ധുക്കളോ എത്തിയില്ലെന്നും ശിൽപ്പയുടെ വീട്ടുകാർ ആരോപിച്ചു.
ഭര്‍ത്താവ്‌ വിപിന്‍ദാസ്‌ (30), ഇയാളുടെ സഹോദരി വിസ്‌മയ എന്നിവര്‍ക്കെതിരേ ഗാര്‍ഹികപീഡനം ആത്മഹത്യ പ്രേരണകുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

Back to top button
error: