NEWS

ജിഎസ്ടി പരിഷ്കരണം;സപ്ലൈകോയിലും അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചു

തിരുവനന്തപുരം: പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ, സപ്ലൈകോയില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചു.അരി ഒഴികെയുള്ള ധാന്യങ്ങള്‍ക്ക് 1.60 രൂപ മുതല്‍ 6.06 രൂപ വരെയാണ് വില വര്‍ധിച്ചിട്ടുള്ളത്.
അതേസമയം സബ്‌സിഡി ധാന്യങ്ങള്‍ക്ക് ഇപ്പോള്‍ വില വര്‍ധിപ്പിച്ചിട്ടില്ല.ജിഎസ്ടി ഉള്‍പ്പെടുത്തിയെങ്കിലും സബ്‌സിഡി ധാന്യങ്ങളുടെ വില തത്ക്കാലം വർധിപ്പിക്കേണ്ടെന്നാണ് തീരുമാനം.തൻമൂലം ഈ മാസം 25 കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്ന് സപ്ലൈകോ അറിയിച്ചു.

Back to top button
error: