തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് കര്‍ക്കിടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണവും അനുബന്ധപ്രവര്‍ത്തനങ്ങളും നിരോധിച്ച് ഉത്തരവ്.
ശംഖുമുഖം കടപ്പുറത്ത് അതിശക്തമായ കടല്‍ക്ഷോഭവും അപകട സാധ്യതയും നിലനില്‍ക്കുന്നതിനാലാണ് ഇത്തവണ കര്‍ക്കിടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണം നിരോധിച്ചുകൊണ്ട് കലക്ടർ ഉത്തരവിട്ടത്.
ബലിതര്‍പ്പണത്തിനായി ജനങ്ങള്‍ ശംഖുമുഖം കടല്‍തീരത്ത് ഒത്തുകൂടുകയോ പ്രവേശിക്കുകയോ ചെയ്യുന്നില്ലെന്ന് പോലീസ് ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു