NEWS

ഭാര്യയെ പണം കിട്ടുന്നതിനുള്ള യന്ത്രം ആയി കാണരുത്: കർണാടക ഹൈക്കോടതി

ബംഗളൂരു : ഭാര്യയെ പണം കിട്ടുന്നതിനുള്ള യന്ത്രം ആയി കാണുന്നത് മാനസിക പീഡനം തന്നെയാണെന്ന് കര്‍ണാടക ഹൈക്കോടതി.

യുവതിയുടെ വിവാഹ മോചന ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് അലോക് ആരാധെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി.

വിവാഹ മോചനം നിരസിച്ച കീഴ്‌ക്കോടതി വിധിക്കെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. തന്റെ പക്കല്‍ നിന്നു നിരന്തരം പണം വാങ്ങുന്ന ഭര്‍ത്താവ് യാതൊരു പ്രതിബദ്ധതയും കാണിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് യുവതി വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയത്.

Signature-ad

ബിസിനസ് നടത്താന്‍ എന്നു പറഞ്ഞ് ഭര്‍ത്താവ് യുവതിയില്‍നിന്ന് 60 ലക്ഷം രൂപ കൈപ്പറ്റിയതായി കോടതി ചൂണ്ടിക്കാട്ടി. പണം കിട്ടുന്ന ഒരു യന്ത്രമായി മാത്രമാണ് ഇയാള്‍ ഭാര്യയെ കണ്ടത്. ഭര്‍ത്താവിന് യുവതിയോടു യാതൊരു വൈകാരിക അടുപ്പവും ഇല്ല, യാന്ത്രികമായ ബന്ധം മാത്രമാണ് അയാള്‍ക്കുള്ളത്. ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ യുവതി മാനസിക പീഡനം അനുഭവിച്ചതായി വ്യക്തമാണെന്ന് കോടതി പറഞ്ഞു.

 

 

 

1991ലാണ് ഇവരുടെ വിവാഹം നടക്കുന്നത്.നേരത്തെ ബിസിനസ് നടത്തുകയായിരുന്ന ഭര്‍ത്താവ് നഷ്ടം നേരിട്ടതോടെ വീട്ടിൽ ഇരിപ്പായി.തുടർന്ന് 2008 മുതൽ യുവതി ഒരു ബാങ്കിൽ ജോലിക്ക് കയറി.2008 മുതല്‍ താന്‍ ഭര്‍്ത്താവിനു പണം നല്‍കുന്നുണ്ടെന്നും എന്നാല്‍ വായ്പ തിരിച്ചടയ്ക്കാനോ ബിസിനസ് മുന്നോട്ടുകൊണ്ടുപോവാനോ ഇയാള്‍ ശ്രമിക്കുന്നില്ലെന്നും ഭാര്യ കോടതിയെ ബോധിപ്പിച്ചു.ദുബൈയില്‍ സലൂണ്‍ തുടങ്ങുന്നതിനായി യുവതി ഭര്‍ത്താവിനു പണം നല്‍കി. എന്നാല്‍ ഈ പണവും ധൂര്‍ത്തടിച്ചു കളയുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

Back to top button
error: