CrimeNEWS

ഇന്ധനം തീര്‍ന്ന ബൈക്കുകള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍; പെട്രോള്‍ വിലയ്ക്ക് നന്ദിപറഞ്ഞ് ഉടമകള്‍!

മുണ്ടക്കയം: മോഷ്ടിച്ച വണ്ടികള്‍ ഒന്നിനുപുറകെ ഒന്നായി പെട്രോള്‍ തീര്‍ന്ന് വഴിയിലായപ്പോള്‍ യുവാക്കള്‍ ഒരു രാത്രി കവര്‍ന്നത് മൂന്ന് ബൈക്കുകള്‍. കൂട്ടിക്കലില്‍ ആണ് ഔരേ കള്ളന്മാര്‍ ഒരു രാത്രി മൂന്നുബൈക്കുകള്‍ മോഷ്ടിച്ചത്. ആദ്യ രണ്ടു െബെക്കുകളിലും പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു ഇവര്‍ മൂന്നാമത്തെ െബെക്കുമായാണ് ഒടുവില്‍ കടന്നത്.

കൂട്ടിക്കലിലും പരിസരപ്രദേശങ്ങളില്‍നിന്നുമാണ് മൂന്നു െബെക്കുകള്‍ മോഷ്ടിച്ചത്. നാരകംപുഴ സഹകരണബാങ്കിനു എതിര്‍വശം താമസിക്കുന്ന കൊക്കയാര്‍ ഗ്രാമ പഞ്ചായത്ത് ജീവനക്കാരന്‍ ജിയാഷിന്റെ െബെക്കാണു രണ്ടംഗ സംഘം ആദ്യം മോഷ്ടിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണു സംഘം വീടിനു സമീപം പാതയോരത്തു പാര്‍ക്കു ചെയ്തിരുന്ന െബെക്ക് പൂട്ടുതകര്‍ത്ത് കൊണ്ടുപോയത്.

Signature-ad

സഹകരണബാങ്കിന്റെ സി.സി.ടി.വി.യില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതിലൂടെയാണു മോഷണത്തെക്കുറിച്ച് അറിയാനായത്. ഇൗ െബെക്കുമായി പോകുന്നതിനിടയില്‍ കൂട്ടിക്കല്‍ ടൗണിനു സമീപത്തുവച്ച് പെട്രോള്‍ തീര്‍ന്നതോടെ അതുപേക്ഷിച്ചു. തുടര്‍ന്ന് സമീപത്തെ വര്‍ക്ക്‌ഷോപ്പില്‍ പാര്‍ക്കു ചെയ്ത െബെക്കു മോഷ്ടിച്ച ഇവര്‍ ചപ്പാത്തു ഭാഗത്ത് എത്തിയതോടെ അതിലെ പെട്രോളും തീര്‍ന്നു.

പിന്നീട് സമീപത്തെ മനങ്ങാട്ട് അല്‍ത്താഫിന്റെ വീട്ടില്‍ കയറി അവിടെ പാര്‍ക്കു ചെയ്ത െബെക്കുമായി മുങ്ങുകയായിരുന്നു. സംഭവത്തില്‍ മുണ്ടക്കയം, പെരുവന്താനം പോലീസ് അന്വഷണം ആരംഭിച്ചു.

Back to top button
error: