തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.രണ്ടു ദിവസം കൊണ്ട് 640 രൂപയുടെ കുറവാണ് ഉണ്ടായത്.ഇതോടെ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്.
ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36,960 രൂപയാണ്.ഇന്നലെ (ജൂലൈ 16) ഉച്ചവരെ ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില – 37,280 രൂപ ആയിരുന്നു.ഉച്ചയ്ക്കു ശേഷമാണ് വില ഇടിഞ്ഞത്.കർക്കടക മാസം പിറന്നതോടെ സ്വർണവില വീണ്ടും താഴാനാണ് സാധ്യത.