റോഡ് കുഴിക്കാനായി കേരള വാട്ടര്‍ അതോറിറ്റിയുടെ 25379 അപേക്ഷകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ ഏകോപനത്തിനായി കേരള സംസ്ഥാന ഐ.റ്റി മിഷന്‍ വികസിപ്പിച്ചെടുത്ത സുഗമ പോര്‍ട്ടലില്‍ (https://rowservices. keralagov.in/) റോഡ് കുഴിക്കാനായി ഇതുവരെ ലഭിച്ചത് 28,387 അപേക്ഷകള്‍.ഇതിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ വാട്ടർ അതോറിറ്റിയുടെ-25379.
ഏകോപനമില്ലാതെ റോഡുകള്‍ തോന്നിയപടി കുഴിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2020 ല്‍ Row എന്ന പോര്‍ട്ടല്‍ ആരംഭിച്ചത്.പിന്നീടതിന് സുഗമ എന്ന പേര് നല്‍കുകയായിരുന്നു.കേരള വാട്ടര്‍ അതോറിറ്റിയാണ് പോര്‍ട്ടലില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ നല്‍കിയിട്ടുള്ളത്. 25379 അപേക്ഷകളാണ് പൊതുമരാമത്തു വകുപ്പിന്റെ പരിഗണനയ്ക്കായി വാട്ടര്‍ അതോറിറ്റി സമര്‍പ്പിച്ചത്. ഇതില്‍ 3197 അപേക്ഷകള്‍ക്ക് അനുവാദം നല്‍കി.
കോടികൾ ചെലവഴിച്ച് റോഡ് നവീകരണത്തിനും ടാറിങ്ങിനും പിന്നാലെയുള്ള ജല അതോറിറ്റിയുടെ ഈ വെട്ടിപ്പൊളിക്കലിനെതിരെ ജനങ്ങൾക്ക് കടുത്ത അമർഷമാണുള്ളത്.