NEWS

ഓൺലൈൻ ഗെയിമുകൾക്ക് അടിമ;പാലക്കാട് എലപ്പുള്ളിയില്‍ സ്കൂള്‍ വിദ്യാർത്ഥി ജീവനൊടുക്കി

പാലക്കാട് എലപ്പുള്ളിയില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേനാരി കാരാങ്കോട് കളഭത്തില്‍ ഉദയാനന്ദ് – രാധിക ദമ്ബതികളുടെ ഏകമകനായ യു.അമര്‍ത്യ (14) ആണ് മരിച്ചത്.പാലക്കാട് ഭാരത്‌ മാതാ സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ഒഴിവുസമയങ്ങളില്‍ കുട്ടി പതിവായി മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കാറുണ്ടെന്നും ഗെയിമിലെ രംഗങ്ങള്‍ അനുകരിക്കാനുള്ള ശ്രമത്തിനിടെ മരിച്ചതാകാമെന്ന് സംശയിക്കുന്നതായി ബന്ധുക്കളും രക്ഷിതാക്കളും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Back to top button
error: