KeralaNEWS

ഉത്സവാഘോഷങ്ങൾക്ക് ആനകളുടെ ലഭ്യത ഉറപ്പ് വരുത്തണം, കേന്ദ്ര മന്ത്രിക്ക് പൂരപ്രേമി സംഘത്തിന്റെ നിവേദനം

   കേരളത്തിലെ ഉത്സവാഘോഷങ്ങൾക്ക് ആനകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ദേവസ്വങ്ങൾക്ക് ആനകളെ അനുവദിക്കണമെന്ന് പൂരപ്രേമി സംഘം ആവശ്യപ്പെട്ടു.

സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള കേരളത്തിലെ പൂരോൽസവങ്ങൾക്ക് ആന അവിഭാജ്യ ഘടകമാണ്. ഇന്നത്തെ സാഹചര്യത്തിൽ ആനകളുടെ കുറവ് പൂരോൽവങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഈ സാഹചര്യത്തിൽ തൃശൂരിലെത്തിയ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി അശ്വനീ കുമാർ ചൗബേക്ക് അടിയന്തിരമായി ആനകളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൂര പ്രേമി സംഘം നിവേദനം നൽകി.
കേന്ദ്ര മന്ത്രിസഭയിൽ വിഷയം അവതരിപ്പിക്കാമെന്നും ഉന്നതതല വനം വകുപ്പ് പ്രതിനിധികളുമായി ചർച്ച ചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കാമെന്നും മന്ത്രി നിവേദകസംഘത്തിന് ഉറപ്പു നൽകി.

Signature-ad

പൂരപ്രേമി സംഘം പ്രസിഡണ്ട് ബൈജു താഴേക്കാട്ട്, കൺവീനർ വിനോദ് കണ്ടെംകാവിൽ എന്നിവർ മന്ത്രിക്ക് സ്നേഹോപഹാരം നൽകി. വാകയിൽ രാധാകൃഷ്ണമേനോൻ വിഷയം അവതരിപ്പിച്ചു. അനിൽകുമാർ മോച്ചാട്ടിൽ, നന്ദൻ വാകയിൽ, സെബി ചെമ്പനാടത്ത്, രമേശ് മൂക്കോനി, വി.വി വിനോദ് എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

Back to top button
error: