കേരള സര്‍ക്കാരിന്റെ നിയമസഭാ വെബ്സൈറ്റ് പ്രകാരം കേരളത്തിലെ എംഎല്‍എമാര്‍ക്ക് ഒരു മാസം ലഭിക്കുന്ന അടിസ്ഥാന ശമ്ബളം 2000 രൂപയാണ്. അലവന്‍സുകള്‍ ഉള്‍പ്പെടുത്തിയാല്‍ അത് 70,000 രൂപയാകും.
അതേസമയം പ്രതിമാസ ശമ്ബളം 70,000 ത്തിന് താഴെ നല്‍കുന്ന മറ്റു സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്. ഒഡീഷ, മേഘാലയ, പുതുച്ചേരി, അരുണാചല്‍ പ്രദേശ്, മിസോറാം, ആസാം, മണിപ്പൂര്‍, നാഗാലാന്‍ഡ്, ത്രിപുര എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍. എംഎല്‍എമാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്ബളം നല്‍കുന്ന സംസ്ഥാനം തെലുങ്കാനയും കുറഞ്ഞ ശമ്ബളം നല്‍കുന്ന സംസ്ഥാനം ത്രിപുരയും ആണ്.
എന്നാൽ ഇന്ത്യയില്‍ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ മിനിമം ദിവസവേതനം (670 രൂപ) നല്‍കുന്ന സംസ്ഥാനം കേരളമാണ്. 2019-20 ലെ കണക്ക് പ്രകാരമാണ് ഇത്.