BusinessTRENDING

അവധിയെടുത്ത് പ്രതിഷേധം; ടെക്നീഷ്യൻമാരുടെ ശമ്പളം ഉയർത്താൻ ഇൻഡിഗോ

ദില്ലി: എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്നീഷ്യൻമാരുടെ ശമ്പളം ഉയർത്തുമെന്ന് അറിയിച്ച് ഇൻഡിഗോ. ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. കൊവിഡ് സമയങ്ങളിൽ ഇൻഡിഗോ ജീവനക്കാരുടെ ശമ്പളം വെട്ടികുറച്ചിരുന്നു. ഇത് പുനഃസ്ഥാപിക്കാത്തതിലും ജീവനക്കാർക്ക് അസംതൃപ്തി ഉണ്ട്.

എയർലൈനിലെ ഹൈദരാബാദിലും ഡൽഹിയിലുമുള്ള എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്‌നീഷ്യൻമാരിൽ വലിയൊരു വിഭാഗം ശനി, ഞായർ ദിവസങ്ങളിൽ അസുഖമാണെന്ന പേരിൽ അവധി എടുത്തിരുന്നു. ഇതിനു മുൻപ് ജൂലൈ 2 ന്, ഇൻഡിഗോയുടെ ക്യാബിൻ ക്രൂ അംഗങ്ങളിൽ ഭൂരിഭാഗം പേരും  ഒരുമിച്ച് അവധി എടുത്തതിനാൽ ഇൻഡിഗോയുടെ ആഭ്യന്തര വിമാന സർവീസുകൾ  55 ശതമാനവും വൈകിയിരുന്നു. എയർ ഇന്ത്യയുടെ ഇന്റർവ്യുവിന് പോകാനായി ആണ് അന്ന് ക്യാബിൻ ക്രൂ അംഗങ്ങൾ അവധിയെടുത്തത് എന്നാണ് റിപ്പോർട്ട്.

Signature-ad

കൊവിഡ് -19 പാൻഡെമിക് രൂക്ഷമായ സാഹചര്യത്തിൽ ഇൻഡിഗോ അതിന്റെ വലിയൊരു വിഭാഗം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് 2022 ഓഗസ്റ്റ് 1 മുതൽ ജീവനക്കാരുടെ ശമ്പളത്തിൽ വർധന ഉണ്ടാകുമെന്ന് എയർലൈൻ അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ ആഴ്ച പൈലറ്റുമാരുടെ ശമ്പളവും ഇൻഡിഗോ വർധിപ്പിച്ചിരുന്നു.

Back to top button
error: