ഒഡിഷ തീരത്തിനു മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നു.മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു.
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കർണാടക തീരം വരെ ന്യുന മർദ്ദ പാത്തി (offshore trough) നിലനിൽക്കുന്നുണ്ട്.
ഇതിന്റെ ഫലമായി
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായതും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു