KeralaNEWS

കെ.എസ്.ആര്‍.ടി.സി. ആദ്യം ശൗചാലയങ്ങള്‍ വൃത്തിയാക്കുക…. പുറകെ എല്ലാം ശരിയാക്കോളും….

കൊച്ചി: കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലെ ശുചിമുറികളുടെ അവസ്ഥ ഭയാനകമെന്ന് ഹൈക്കോടതി. യാത്രക്കാർക്ക് ഭയപ്പാടോടു കൂടി മാത്രമേ അവിടേക്കു പോകാനാകൂ. ബസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ കൂടുതൽ യാത്രക്കാർ കെഎസ്ആർടിസിയിലേക്കെത്തും. ഇതോടെ വരുമാനം വർധിപ്പിക്കാൻ സാധിക്കുമെന്നും ഹൈക്കോടതി വിലയിരുത്തി.

ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകുന്നതിനായി എന്തു ചെയ്യാനാകുമെന്നു റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി.

Signature-ad

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് ഈ മാസം 31നകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതിയുടെ നിർദേശം. ശമ്പള വിതരണത്തിന് മുൻഗണന നൽകണമെന്ന ജീവനക്കാരുടെ ഹർജി ഓഗസ്റ്റ് 2ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Back to top button
error: