തന്റെ ലോക്കറിൽ നിന്നും കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിന് കമ്മിഷനായി ലഭിച്ചതെന്ന് സ്വപ്‌ന സുരേഷ്
എം. ശിവശങ്കറിനെ പൂട്ടിക്കെട്ടി സ്വപ്നാ സുരേഷ്. അവിഹിതവും അഴിമതിയും അരങ്ങു തകർത്ത അരാജകത്വ കാലമായിരുന്നു ശിവശങ്കറിൻ്റെ ഔദ്യോഗിക ജീവിതമെന്ന് ഒന്നിനു പിന്നാലെ ഒന്നായി സ്വപ്ന വെളിപ്പെടുത്തുന്നു.
ലൈഫ് മിഷന്‍ പദ്ധതിയില്‍ എം ശിവശങ്കര്‍ കമ്മിഷന്‍ വാങ്ങിയെന്നാണ് സ്വപ്ന സുരേഷിൻ്റെ പുതിയ ആരോപണം. തന്റെ ലോക്കറിലുണ്ടായിരുന്ന ഒരു കോടിരൂപ എം ശിവശങ്കറുടെ കമ്മിഷന്‍ പണമായിരുന്നുവെന്നു സ്വപ്‌ന സുരേഷ് ഇന്ന് മാധ്യമങ്ങൾക്കു മുന്നിൽ തുറന്നടിച്ചു.
ഇക്കാര്യങ്ങള്‍ സി.ബി.ഐ സംഘത്തെ അറിയിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതി സന്തോഷ് ഈപ്പന് നല്‍കണമെന്ന് ക്ലിഫ് ഹൗസില്‍ വച്ചുനടന്ന ഒരു ചര്‍ച്ചയിലാണ് തീരുമാനിച്ചത്. കരാറില്‍ ഒപ്പിട്ടത് സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നെന്നും സ്വപ്ന പറഞ്ഞു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ മുഖ്യമന്ത്രി, കോണ്‍സുല്‍ ജനറല്‍, എം ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്തെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ലൈഫ് മിഷന്‍ കേസില്‍ സ്വപ്ന സുരേഷ് ഇന്ന് സി.ബി.ഐക്ക് മുന്നില്‍ ഹാജരായി. ഇതിനു പിന്നാലെയാണ് അവര്‍ മാധ്യമങ്ങളെ കണ്ടത്.
ലൈവ് മിഷന്‍ പദ്ധതിയുടെ പേരില്‍ 4.48 കോടി രൂപ സ്വപ്ന സുരേഷ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് കൈക്കൂലി നല്‍കി എന്ന് യുണിടക് എം.ഡി സന്തോഷ് ഈപ്പന്‍ സമ്മതിച്ചിരുന്നു.
കേസില്‍ സി.ബി.ഐ അന്വേഷണത്തിന് എതിരെ ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ്, സന്തോഷ് ഈപ്പന്‍ എന്നിവര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍അന്വേഷണവുമായി മുന്നോട്ടുപോകാന്‍ സി.ബി.ഐക്ക് കോടതി അനുമതി നല്‍കുകയായിരുന്നു