മലപ്പുറം: കേരളത്തിലെ ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ ശക്തമായ നിലപാടിനെ പ്രകീര്‍ത്തിച്ച് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍.
ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യമുള്ളതുകൊണ്ടും,ശക്തമാ യ ന്യൂനപക്ഷ സമുദായങ്ങള്‍ ഉള്ളതുകൊണ്ടുമാണ്
കാവിയെ ചെറുക്കുന്നതില്‍ കേരളം മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്ന് സാദിഖലി പറഞ്ഞു.. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
കാവിയെ ചെറുക്കുന്നതില്‍ കേരളം മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്ന് സാദിഖലി പറഞ്ഞു.. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
രാഷ്ട്രീയ എതിരാളിയായ സി.പി.എം ഇല്ലാത്ത കേരളം ‘വിനാശകരമാകുമെന്നു’ സാദിഖലി പരസ്യമായി തുറന്നു പറഞ്ഞത് രാഷ്ട്രീയ നിരീക്ഷകരെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉള്ളതു കൊണ്ടു കൂടിയാണ്, കാവി രാഷ്ട്രീയത്തെ ചെറുക്കുന്നതില്‍ കേരളം മുന്‍പന്തിയില്‍ നില്ക്കുന്നതെന്ന പ്രതികരണവും, ചൂടുള്ള ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. ഈ അഭിമുഖത്തില്‍ ഒരിടത്തും സി.പി.എമ്മിനെയോ ഇടതുപക്ഷ മുന്നണിയേയോ വിമര്‍ശിക്കാനും ലീഗ് അദ്ധ്യക്ഷന്‍ തയ്യാറായിട്ടില്ല.
ഇടതുപക്ഷത്ത് ചേരാന്‍ തല്ക്കാലം ആലോചനയില്ലന്ന് തുറന്നു പറഞ്ഞെങ്കിലും, ഭാവിയിലെ സാധ്യതയെ കുറിച്ച് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചിട്ടില്ലന്നതും ശ്രദ്ധേയമാണ്.