തിരുവനന്തപുരം: പെണ്സുഹൃത്തിന്െ്റ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ യുവാവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് സുഹൃത്തുക്കള്‍. നരുവാമൂട് സ്വദേശിയായ കിരണ്‍ എന്ന യുവാവിനെയാണ് കാണാതായത്.
വിഴിഞ്ഞം സ്വദേശിയായ പെണ്‍സുഹൃത്തിനെ കാണാനായി രണ്ട് കൂട്ടുകാരുമൊത്താണ് കിരണ്‍ പോയത്. എന്നാല്‍ പെണ്‍കുട്ടിയുടെ വീടിനു മുന്നില്‍വച്ച് ബന്ധുക്കള്‍ തങ്ങളെ തട്ടിക്കൊണ്ടുപോയെന്നും പിന്നീട് കിരണിനെപ്പറ്റി വിവരമില്ലെന്നുമാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്.
വീടിന് മുമ്പില്‍വെച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാറിലും ബൈക്കിലും തങ്ങളെ കയറ്റികൊണ്ടുപോയെന്ന് ഒപ്പമുണ്ടായിരുന്ന മെല്വിന് പറഞ്ഞു. എന്നാല്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ കിരണ്‍ ഇറങ്ങിയോടിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. യുവാക്കളെ തട്ടിക്കൊണ്ട് പോയവര്‍ ഒളിവിലാണ്.
കിരണിനെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന് പിന്നാലെ ഒരു ചെറുപ്പക്കാരന് കടലില്‍ വീണതായി വിഴിഞ്ഞം പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു ചെരിപ്പ് കണ്ടെത്തിയിട്ടുണ്ട്. കിരണിനായി തിരച്ചില്‍ തുടരുകയാണ്.