മധ്യപ്രദേശ് സ്വദേശികളായ ദിന്‍ഡോറി മോഹതാരാ വീട്ടു നമ്ബര്‍ 75-ല്‍, നങ്കുസിങ് (27), പിന്‍ഡ്രഖി പാഖ്ട്ടല ഖര്‍ഗഹന വാര്‍ഡ് നമ്ബര്‍ 16-ല്‍ സോണിയ ദുര്‍വ്വേ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വെച്ചൂച്ചിറ കൊല്ലമുള വെണ്‍കുറിഞ്ഞിയില്‍ ഇന്ന് രാവിലെ പത്തിനാണ് സംഭവം. പുള്ളോലിക്കല്‍ വീട്ടില്‍ കിരണിന്റെയും സൗമ്യയുടെയും മകന് വൈഷ്ണവിനെയാണ് (2 വയസ്) പ്രതികള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ആഹാരം കഴിച്ചശേഷം കുട്ടി സൈക്കിള്‍ ചവിട്ടുന്നത് കണ്ടിട്ടാണ് അമ്മ സൗമ്യ കിരണ്‍ വീട്ടില്‍ അടുക്കളപ്പണിയില്‍ ഏര്‍പ്പെട്ടത്. സൗമ്യയും ഭര്‍ത്താവിന്റെ മാതാപിതാക്കളും വൈഷ്ണവുമാണ് വീട്ടില്‍ താമസിക്കുന്നത്. കിരണ്‍ വിദേശത്താണ്. ഭര്‍ത്താവിന്റെ അമ്മയും ഈ സമയം വീട്ടിലുണ്ടായിരുന്നു. അല്പം കഴിഞ്ഞ് മുറ്റത്ത് അനക്കം കേള്‍ക്കാതെയിരുന്നപ്പോള്‍ സംശയം തോന്നിയ സൗമ്യയും കുട്ടിയുടെ വല്യമ്മയും പരിസരമാകെ തിരഞ്ഞുവെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. സൈക്കിള്‍, വീടിനുമുന്നിലെ റോഡില്‍ മറിഞ്ഞുകിടക്കുന്നുണ്ടായിരുന്നു
തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പോലീസ് ഇരുവരെയും സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.വെച്