KeralaNEWS

ഡീസല്‍ക്ഷാമം: ആനവണ്ടി കിതയ്ക്കുന്നു

തിരുവനന്തപുരം: ഡീസല്‍ക്ഷാമം മൂലം സംസ്ഥാനത്ത് ബസുകള്‍ നിരത്തിലിറക്കാനാകാതെ കെ.എസ്.ആര്‍.ടി.സി. നരവധി സര്‍വീസുകള്‍ വെട്ടിക്കുറച്ചു. കെഎസ്ആര്‍ടി കിളിമാനൂര്‍ ഡിപ്പോയില്‍ ഇന്ധനം തീര്‍ന്ന് ഫാസ്റ്റ് പാസഞ്ചര്‍ അടക്കം ഏഴ് ബസ്സുകള്‍ സര്‍വീസ് നിര്‍ത്തി.

മൂന്ന് ദിവസം മുന്‍പ് ഡീസല്‍ തീര്‍ന്നിട്ടും ഡീസല്‍ എത്തിക്കുന്നതില്‍ ഡിപ്പോ ഉദ്യാഗസ്ഥര്‍ക്ക് പറ്റിയ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജീവനക്കാര്‍ ആരോപിച്ചു. രാത്രിയോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ നിന്നുള്ള ഡീസല്‍ എത്തുമെന്ന് കിളിമാനൂര്‍ ഡിപ്പോ അധികൃതര്‍ പറഞ്ഞു.

Signature-ad

തുടരെ രണ്ടാം ദിവസവും ഡീസല്‍ ക്ഷാമം രൂക്ഷമായത് കണ്ണൂരിലെ കെഎസ്ആര്‍ടിസി സര്‍വീസുകളെയും ബാധിച്ചു. ബസുകള്‍ നിരത്തിലിറക്കാന്‍ കഴിയാതെ വന്നതോടെ യാത്രാക്ലേശം രൂക്ഷമായി. അയല്‍ ജില്ലകളിലേക്കുള്ളത് ഉള്‍പ്പെടെ 40 സര്‍വീസുകള്‍ ഇതുവരെ മുടങ്ങി. മലയോര മേഖലകളില്‍ ഡീസല്‍ ഇല്ലാത്തത് കാരണം പല ബസുകളും ഉച്ചയ്ക്ക് ശേഷം സര്‍വീസ് നടത്തിയില്ല.

കഴിഞ്ഞ ദിവസവും കണ്ണൂരില്‍ ഡീസല്‍ ക്ഷാമം അനുവഭപ്പെട്ടിരുന്നു. 7 സര്‍വീസുകളെ ഇത് ബാധിച്ചു. നിത്യ ചെലവിനുള്ള പണം ജീവനക്കാരുടെ ശമ്പളത്തിനായി നീക്കി വയ്‌ക്കേണ്ടി വന്നതാണ് പെട്ടന്ന് പ്രതിസന്ധി ഉണ്ടാക്കിയതെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം. ഡീസല്‍ അടിച്ച വകയില്‍ സ്വകാര്യ പമ്പിന് പണം നല്‍കാനുള്ളതിനാല്‍ കടം കിട്ടാത്ത അവസ്ഥയാണ്. കൂടാളിയില്‍ നിന്ന് ഡീസല്‍ എത്തിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ നീക്കം തുടങ്ങിയതായി കെഎസ്ആര്‍ടിസി അറിയിച്ചു.

 

Back to top button
error: