KeralaNEWS

മന്ത്രിയുടെ പ്രസംഗം ഭരണഘടനാ ശില്‍പികളെ അപമാനിക്കുന്നത്, രാജി വച്ചില്ലെങ്കില്‍ പുറത്താക്കണമെന്ന് സതീശന്‍

തിരുവനന്തപുരം: ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന മന്ത്രി സജി ചെറിയാന്‍െ്‌റ പ്രസംഗത്തിനെതിരേ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാന്‍ രാജി വയ്ക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. രാജി വച്ചില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണം. അതിന് സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ മന്ത്രിക്കെതിരെ പ്രതിപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സത്യപ്രതിജ്ഞാ ലംഘനം ആണ് മന്ത്രി നടത്തിയത്. സത്യപ്രതിജ്ഞയോടെ കൂറ് കാണിക്കേണ്ട മന്ത്രി അത് ലംഘിച്ചു. അടിസ്ഥാനം ഇല്ലാത്തകാര്യങ്ങള്‍ ആണ് മന്ത്രി പറഞ്ഞത്. ഭരണഘടനാ ശില്‍പികളെ അപമാനിക്കുന്നതാണ് മന്ത്രി നടത്തിയ പ്രസംഗം. ജനാധിപത്യം,മതേതരത്വം എന്നീ വാക്കുകളെ പോലും മന്ത്രി അപമാനിച്ചു. അത്രയും മോശമായാണ് മന്ത്രി പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Signature-ad

മന്ത്രി ഭരണഘടനാ സംവിധാനങ്ങളെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തി.മന്ത്രി സജി ചെറിയാന് എവിടെ നിന്നാണ് ഈ വിവരങ്ങള്‍ കിട്ടിയത്. മന്ത്രി ഭരണഘടന വായിച്ചിട്ടുണ്ടോ, അതിന്റെ പവിത്രത എന്താണെന്ന് അറിയാമോ എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു.

മല്ലപ്പള്ളിയിലെ സി പി എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഭരണഘടനയില്‍ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും വിവാദ പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

Back to top button
error: