തൃശൂർ തളിക്കുളത്ത് വിദ്യാർഥികൾക്ക് തെരുവുനായയുടെ കടിയേറ്റു. അമൃത, അമീൻ, അംദാൻ എന്നിവർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ജില്ലയിലെന്പാടും തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. സ്കൂളിലേക്ക് പോകുന്ന കുട്ടികളും കാൽനടയാത്രക്കാരും ഇരുചക്രവാഹനയാത്രികരുമാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് കൂടുതലും ഇരയാകുന്നത്.
തൃശൂർ കോർപറേഷൻ ഡിവിഷനുകളിലും തെരുവുനായകൾ പെരുകിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ പല ഭാഗത്തും പേ വിഷബാധ കൂടി റിപ്പോർട്ട് ചെയ്തതോടെ ആളുകൾ പരിഭ്രാന്തിയിലാണ്.
ഒരാൾ പേ വിഷബാധയേറ്റ് മരിക്കുകയും ചെയ്തിരുന്നു. നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.