ബംഗളൂരു: ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ ഗോവധ നിരോധനം മൂലം ജീവിക്കാന്‍ വകയില്ലാതെ നട്ടം തിരിഞ്ഞ് കര്‍ണാടകയിലെ കര്‍ഷകര്‍.
‘ഞങ്ങളുടെ പശുക്കളെ ആരും വാങ്ങുന്നില്ല, ഒരു നേരം ഭക്ഷണം കഴിക്കാതെ ഞങ്ങള്‍ ഇവിടെ ഇരിക്കുന്നു, എന്റെ ഭാര്യയുടെ ആരോഗ്യം മോശമാണ്, ആശുപത്രിയില്‍ പോകാന്‍ പോലും പണമില്ല? ഞങ്ങളെ ആരാണ് പരിപാലിക്കുക?’. ദേവനഹള്ളിയിൽ നിന്നുള്ള രാമലിംഗം ചോദിക്കുന്നു.ഗോവധ നീരോധനത്തെ തുടർന്ന് കര്‍ണാടകയില്‍ നിന്നും കച്ചവടക്കാര്‍ കാലികളെ വാങ്ങാതായതോടെയാണ് കര്‍ഷകര്‍ പ്രതിസന്ധിയിലായത്.
കറവ വറ്റിയ പശുക്കളെ എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുയാണ് കര്‍ഷകര്‍. തങ്ങളുടെ പ്രശ്‌നത്തിന് സര്‍ക്കാരിന്റെ മുന്നില്‍ പരിഹാരമില്ലെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.
കര്‍ണാടകയില്‍ സമ്ബൂര്‍ണ ഗോവധ നിരോധനകന്നുകാലി സംരക്ഷണ (2020) നിയമം പ്രാബല്യത്തില്‍ വന്നതോടെ പശു, പശുക്കിടാവ്, കാള, 13 വയസ്സില്‍ താഴെയുള്ള പോത്ത് എന്നിവയെ അറുക്കുന്നതും വില്‍ക്കുന്നതും കുറ്റകരമാണ്.13 വയസ്സിന് മുകളിലുള്ള പോത്തുകളെ അറുക്കാമെന്ന് നിയമത്തില്‍ പറയുന്നുണ്ടെങ്കിലും പോത്തിന്റ വയസ്സ് തെളിയിക്കാന്‍ കഴിയാതെ വന്നാല്‍ കുറ്റകൃത്യമായി മാറും.
കന്നുകാലികളെ അനധികൃതമായി കടത്തിക്കൊണ്ടുപോകല്‍, കന്നുകാലികള്‍ക്കു നേരെയുള്ള ക്രൂരത എന്നിവക്ക് മൂന്നുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ തടവും അരലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ പിഴയും നല്‍കുന്നതാണ് നിയമം.കുറ്റം ആവര്‍ത്തിച്ചാല്‍ ഒരു ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ പിഴയും ഏഴുവര്‍ഷം വരെ തടവും ശിക്ഷ ലഭിക്കും.