NEWS
മലയാളി വിദ്യാർത്ഥിനി എ സ്വാതി പ്രിയയ്ക്ക് തെലുങ്കാനയിലെ പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക്
തകഴി സ്വദേശി എ സ്വാതി പ്രിയ തെലങ്കാന സംസ്ഥാന പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. തെലങ്കാനയിലെ ജാജിയാൽ ജില്ലയിൽ കേരള ഹൈസ്കൂൾ പ്രിൻസിപ്പാൾ അനിൽ സിങിന്റയും ഷീനയുടെയും മകളാണ് സ്വാതി പ്രിയ. മൂന്നാം വയസ്സിൽ തെലുങ്കാനയിൽ എത്തിയ സ്വാതി പ്രിയ നഴ്സറി ക്ലാസ് മുതൽ പത്താം ക്ലാസ് വരെ തെലുങ്കാന സ്റ്റേറ്റ് സിലബസാണ് പഠിച്ചത്. ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾക്കൊപ്പം തെലുങ്കും ഐഛിക വിഷയമായെടുത്താണ് പഠിച്ചത്.
കരാട്ടെ ബ്ലാക്ക് ബെൽറ്റിൽ ദേശിയ തലത്തിൽ ഗോൾഡ് മെഡൽ നേടിയിട്ടുള്ള സ്വാതി പ്രിയ ചിത്രരചനയിലും നൃത്തത്തിലും മികവ് തെളിയിച്ചിട്ടുണ്ട്. അനിൽ സിങിൻ്റെ രണ്ടു പെൺമക്കളിൽ മൂത്ത മകളാണ് സ്വാതി പ്രിയ.
കോട്ടയം ചങ്ങനാശ്ശേരിയിൽ ഇപ്പോൾ പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ ചേർന്നു പഠിക്കുന്നു.