ചെന്നൈ:അബോർഷൻ ഗുളിക കഴിച്ച് ഗര്‍ഭിണിയായ പതിനഞ്ചുകാരി മരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലുള്ള ചുങ്കത്താണ് സംഭവം.
ഗര്‍ഭിണിയായ പെണ്‍കുട്ടി ഗര്‍ഭഛിദ്രം നടത്താനായാണ് ഗുളിക കഴിച്ചത്.പെൺകുട്ടിയുടെ കാമുകനായ മുരുകന്‍(27) എന്ന യുവാവാണ് പോലീസ് പിടിയിലായത്.
പെണ്‍കുട്ടിയെ ദിവസവും സ്കൂളില്‍ കൊണ്ടുപോയിരുന്നത് ഇയാളായിരുന്നു. ഇതിനിടയില്‍ ഇരുവരും അടുപ്പത്തിലായി. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ മുരുകന്‍ തന്റെ സുഹൃത്തിന്റെ സഹായത്താല്‍ ഗര്‍ഭഛിദ്ര ഗുളിക സംഘടിപ്പിച്ചു നൽകുകയായിരുന്നു.
സ്കൂളിലേക്ക് പോകുംവഴി വഴിയില്‍ വെച്ചാണ് പെണ്‍കുട്ടി ഗുളിക കഴിച്ചത്. എന്നാല്‍ സ്കൂളില്‍ എത്തുന്നതിന് മുൻപ് മയങ്ങി വീഴുകയായിരുന്നു.തുടർന്ന് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.