റിയാദ്: സൗദി അറേബ്യയുടെ പല മേഖലകളിലും ചൂട് വര്‍ധിക്കുകയാണെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദമ്മാം, അല്‍അഹ്‌സ, ഹഫര്‍ അല്‍ബാത്വിന്‍ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
46 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് അബഹയിലാണ്. വ്യാഴാഴ്ച 20 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. മക്ക, റിയാദ്, വാദി ദവാസിര്‍, റഫ, അല്‍ ഖര്‍ജ് എന്നിവിടങ്ങളില്‍ 43 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. അല്‍ബഹ, അല്‍ ഖുറയാത്ത് എന്നിവിടങ്ങളില്‍ 22 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.