കൊല്ലം:കോവിഡിന് ശേഷം പുനരാരംഭിച്ച ട്രെയിന്‍ സര്‍വീസുകളുടെ സമയമാറ്റം സ്ഥിര യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.ട്രെയിനുകളെല്ലാം സ്പെഷ്യല്‍ ലേബലില്‍ ഓടുന്നതിനാല്‍ യാത്രാ നിരക്കും കൂടുതലാണ്.
കൊല്ലം -എറണാകുളം മെമു രാവിലെ 8.20നാണ് കൊല്ലത്ത് നിന്ന് പുറപ്പെടുന്നത്. കൊവിഡിന് മുൻപ് ഈ ട്രെയിന്‍ കൊല്ലത്ത് നിന്ന് രാവിലെ 7.40നാണ് പുറപ്പെട്ടിരുന്നത്. കൊല്ലത്ത് നിന്ന് രാവിലെ 7.23ന് പരശുറാം എക്സ് പ്രസ് പോയിക്കഴിഞ്ഞാല്‍ 8.03 ന് മാത്രമേ അടുത്ത ട്രെയിനായ ശബരി പുറപ്പെടൂ. പരശുറാമിനും ശബരി എക്സ് പ്രസിനും ഇടയില്‍ ഈ ട്രെയിന്‍ ആരംഭിച്ചാല്‍ ഏറ്റുമാനൂര്‍ വരെ എത്തിച്ചേരേണ്ട സ്ഥിരം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും. ശബരി എക്സ് പ്രസിന്റെ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ കാലുകുത്താന്‍ ഇടമില്ലാത്ത വിധം തിരക്കാണ് എല്ലാദിവസവും. മെമു പഴയ സമയക്രമം പാലിച്ചാല്‍ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും.
പുതിയ സമയ ക്രമത്തിൽ എറണാകുളം-കൊല്ലം മെമു സ്പെഷ്യല്‍ എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.45 ന് പുറപ്പെടും.എറണാകുളം മുതല്‍ കൊല്ലം വരെ ശബരിക്ക് 15 മിനിറ്റ് മുമ്ബേയാണ് ഈ സര്‍വീസ്. ശബരിക്കും പരശുറാമിനും മുന്നേ 2.12 ന് കോട്ടയം എത്തും, 4.50ന് കൊല്ലത്ത്.അതായത് അര മണിക്കൂറിനുള്ളില്‍ കൊല്ലം ഭാഗത്തേക്ക് 3 ട്രെയിനുകള്‍ .കൊവിഡിന് മുമ്ബ് എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 2.40 നായിരുന്നു മെമു.4.30ന് കോട്ടയത്ത് എത്തിയിരുന്നത് ഏറെ പ്രയോജനകരമായിരുന്നു.