തിരുവനന്തപുരം: സ്പിരിറ്റ് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. പത്തനംതിട്ട മല്ലപ്പള്ളി റെയ്ഞ്ചിലെ ആറ് എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം.
തൊണ്ടിമുതലായ സ്പിരിറ്റാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ മറിച്ചു വില്ക്കാന് ശ്രമം നടത്തിയത്. സംഭവം വിവാദമായതോടെ കേസെടുക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ തല അന്വേഷണം മതിയെന്ന വിജിലിന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തള്ളിയാണ് കോടതിയുടെ ഉത്തരവ്.