ദോഹ: 2022 ഫിഫ ലോകകപ്പ് ഖത്തറിനുള്ള 12 ദശലക്ഷം മത്സര ടിക്കറ്റുകള്‍ ഇതുവരെ വിറ്റതായും ലോകകപ്പിനെത്തുന്ന ആരാധകരുടെ താമസം പ്രശ്നമാവില്ലെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍ തവാദി വെളിപ്പെടുത്തി. ഖത്തര്‍ ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഫുട്ബോള്‍ ഇവന്റില്‍ 1.5 മുതല്‍ 2 ദശലക്ഷം വരെ സന്ദര്‍ശകരെയാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. കളികാണാനെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് വേണ്ട അനുയോജ്യമായ താമസ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ടിക്കറ്റ് വില്‍പ്പനയുടെ ഏറ്റവും പുതിയ ഘട്ടം ഏപ്രില്‍ അവസാനത്തോടെ പൂർത്തിയായപ്പോൾ റാന്‍ഡം സെലക്ഷന് നറുക്കെടുപ്പിന് 23.5 ദശലക്ഷം ടിക്കറ്റ് അഭ്യര്‍ത്ഥനകളാണ് ലഭിച്ചത്. ഫിഫയുടെ കണക്കനുസരിച്ച് അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, മെക്സിക്കോ, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര് ടിക്കറ്റിന് അപേക്ഷിച്ചത്.