‘”ഇന്ന് വിവാഹ വാര്‍ഷികം.
നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന
എന്റെ പ്രിയപ്പെട്ടവള്‍…”
ഇന്ന് വിവാഹ വാർഷിക ദിനത്തിൽ മന്ത്രി മുഹമ്മദ് റിയാസ് ഭാര്യയെക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകളാണിത്.
2020 ജൂണ്‍ 15 നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരായത്. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. ഇന്ന് വീണയുടെയും മുഹമ്മദ് റിയാസിൻ്റെയും വിവാഹ വാർഷികമാണ്. ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് എത്തുന്നത്.
തങ്ങളുടെ വിവാഹ വാര്‍ഷികത്തിന് വീണയ്ക്ക് ആശംസകള്‍ നേര്‍ന്ന് മുഹമ്മദ് റിയാസും ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു.
‘നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന
എന്റെ പ്രിയപ്പെട്ടവള്‍’ എന്നാണ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്
മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച പരാമർശങ്ങൾക്ക് മറുപടിയുമായി ചാണ്ടി ഉമ്മൻ എത്തി. ‘ഞങ്ങളുടേത് മാരിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി(ഉപ്പിലിട്ടത്) ആയിരുന്നു. അതുകൊണ്ട് കുഴപ്പമില്ല’ എന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.
മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വന്ന് ഒരുമണിക്കൂറിനകമായിരുന്നു ചാണ്ടി ഉമ്മനും ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരേയും മകൾ വീണ വിജയനെതിരേയും ആരോപണങ്ങൾ ഉയർന്നു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് റിയാസിന്റെ വാക്കുകൾ. എന്നാൽ, സോളാർ കാലത്തെ വിവാദങ്ങൾ ഓർമിപ്പിച്ച് കൊണ്ടായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്റെ മറുപടി.