ന്യൂഡല്‍ഹി: സ്ത്രീയും പുരുഷനും ഏറക്കാലം ഒരുമിച്ച് ജീവിച്ചാല്‍ വിവാഹമായിത്തന്നെയാണ് നിയമം കണക്കാക്കുകയെന്നും ആ ബന്ധത്തിലുണ്ടായ മക്കള്‍ക്ക് പാരമ്ബര്യ സ്വത്തവകാശമുണ്ടെന്നും സുപ്രീംകോടതി.
കേസില്‍ 2009ലെ കേരള ഹൈകോടതിയുടെ വിധി തള്ളിയാണ് ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍, വിക്രംനാഥ് എന്നിവരുടെ ബെഞ്ചിന്റെ വിധി.ഒരുമിച്ച് ജീവിച്ചാലും വിവാഹം എന്നതിന് തെളിവില്ലാത്തതിനാല്‍ അവരിലുണ്ടായ മക്കള്‍ക്ക് പാരമ്ബര്യ സ്വത്തില്‍ അവകാശമില്ലെന്നായിരുന്നു കേരള ഹൈക്കോടതിയുടെ വിധി.ഈ വിധി തള്ളിക്കൊണ്ടാണ് ഇപ്പോൾ നിർണായക വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.