NEWS

യാതൊരു രേഖകളുമില്ലാതെ രണ്ടു ചൈനീസ് പൗരന്മാർ ഡൽഹിയിൽ തങ്ങിയത് രണ്ടാഴ്ചയിലേറെ !!

ന്യൂഡൽഹി: വിസയോ മറ്റ് രേഖകളോ ഇല്ലാതെ രാജ്യത്തേക്ക് കടന്ന് കയറി ഡല്‍ഹി എന്‍ സി ആര്‍ മേഖലയില്‍ രണ്ടാഴ്ചയിലധികം താമസിച്ച രണ്ട് ചൈനീസ് പൗരന്മാരെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സൈന്യം അറസ്റ്റ് ചെയ്തു.ഇവർ തിരികെ നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സൈന്യത്തിന്റെ പിടിയിലായത്.
 
 

ലു ലാംഗ് (28), യുവാന്‍ ഹെയ്ലോംഗ് (34) എന്നിവരെ നേപ്പാള്‍ ഭൂട്ടാന്‍ അതിര്‍ത്തി മേഖലയിലെ ഇന്ത്യന്‍ സുരക്ഷാ സേനയായ ശസ്ത്ര സീമാ ബല്ലിലെ (എസ് എസ് ബി) ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. ഇരുവരുടേയും പാസ്പോര്‍ട്ടുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
ടാക്സിയില്‍ നിന്നിറങ്ങി കാല്‍നടയായി ഇന്ത്യ നേപ്പാള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നിതിനിടെയാണ് സുരക്ഷാ സേന ഇവരെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇവര്‍ ചൈനയില്‍ നിന്ന് ഹിച്ച്‌ഹൈക്കിംഗിലൂടെ നേപ്പാളിലും അവിടെ നിന്ന് ഇന്ത്യയിലേക്കും വന്നുവെന്നാണ് പറഞ്ഞത്. രണ്ടാഴ്ചയിലേറെയായി ഇവർ ഡൽഹിയിൽ ഉണ്ടായിരുന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമായി.സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടക്കുകയാണ്.

Back to top button
error: