NEWS

ബൈക്കിൽ പോത്ത് ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാവ് ബസ് കയറി മരിച്ചു

ആലപ്പുഴ: ബൈക്കില്‍ പോത്ത് ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ യുവാവ് കെഎസ്‌ആര്‍ടിസി ബസ് കയറി മരിച്ചു.കരുവാറ്റ സ്വദേശി നാസര്‍ (36) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 10ന് ഹരിപ്പാട് ദേശീയപാതയില്‍ പവര്‍ ഹൗസ് ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്.ബൈക്കില്‍ പോകുന്നതിനിടെ പോത്തിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ നാസറിന്റെ മുകളിലൂടെ പിന്നാലെ വന്ന കെഎസ്‌ആര്‍ടിസി ബസ് കയറിയിറങ്ങുകയായിരുന്നു.

Back to top button
error: